ശ്രീ കളിയാംവെളളി ഭഗവതി ക്ഷേത്രം നവരാത്രി മഹോൽസവം....
നവരാത്രി വ്രതം
സീതയെ വീണ്ടെടുക്കാനായി ശ്രീരാമചന്ദ്രനാണ് ആദ്യം നവരാത്രി വ്രതം നോറ്റത് എന്നാണ് ഐതീഹ്യം. ഒമ്പത് ദിനം ദേവീ പൂജ നടത്തി വ്രതം നോറ്റ ശ്രീരാമന്‍ സീതാ ദേവിയെ വീണ്ടെടുത്തു. സര്‍വകാര്യ സിദ്ധിക്കും ഒപ്പം വിദ്യാ വിജയത്തിനുമാണ് നവരാത്രി വ്രതം അനുഷ്ഠിക്കുന്നത്.
അമാവാസി മുതലാണ് വ്രതം തുടങ്ങേണ്ടത്. രാവിലെ കുളി കഴിഞ്ഞ് ക്ഷേത്ര ദര്‍ശനം നടത്തണം. ദിനവും ഒരു നേരം മാത്രമേ അരിയാഹാരം പാടുള്ളൂ. വിദ്യാലാഭത്തിനായി സരസ്വതീ ദേവിയെയാണ് ഭജിക്കേണ്ടത്.